പാലാ: തേങ്ങയിടാൻ കയറിയ ആൾക്ക് തെങ്ങിൽ നിന്നു വീണ് ദാരുണാന്ത്യം. അളനാട് സ്വദേശിയായ ആതിരാ ഭവനിൽ വി.ജെ.അപ്പു(52) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് അപകടമുണ്ടായത്. പാമ്പൂരാംപാറയിലായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യ: സുമ. മക്കൾ: ആതിരാ, ആരതി, ആദിത്യൻ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ നടക്കും.
Leave a Comment