Latest NewsIndia

സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ വസതിക്ക് പുറത്ത് കർഷക നേതാവ് രാകേഷ് ടികൈത്തിനെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ

ജനറലിന്റെ വസതിക്ക് ചുറ്റും തടിച്ചുകൂടിയ ആളുകൾ ആണ് 'ഗോ ബാക്ക് രാകേഷ് ടികൈത്' എന്ന് ആക്രോശിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചതും.

ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികൈത് സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ വസതിക്ക് പുറത്ത് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം. ജനറലിന്റെ വസതിക്ക് ചുറ്റും തടിച്ചുകൂടിയ ആളുകൾ ആണ് ‘ഗോ ബാക്ക് രാകേഷ് ടികൈത്’ എന്ന് ആക്രോശിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചതും.

ബി‌കെ‌യു നേതാവിന്റെ അന്തരിച്ച സി‌ഡി‌എസിന്റെ വസതി സന്ദർശിച്ചതിൽ പ്രതിഷേധിച്ച് ആളുകൾ ‘രാകേഷ് ടികൈത് മുർദാബാദ്’, ‘ഗോ ബാക്ക് രാകേഷ് ടികൈത്’ കൂടാതെ, ‘ദേശ് ദ്രോഹി (രാജ്യദ്രോഹി) രാകേഷ് ടികൈത്’ എന്നിവയും വിളിച്ചു. ഇത്രയും ജനങ്ങൾ ജനറലിന് അന്ത്യോപചാരം അർപ്പിക്കാനായി കാത്തു നിൽക്കുമ്പോൾ ദേശദ്രോഹിയായ ടിക്കൈത്തിനെ എന്തിനാണ് അകത്തേക്ക് വിടുന്നതെന്ന് ജനങ്ങൾ രോഷത്തോടെ ചോദിച്ചു.

സിഡിഎസ് ജനറലിന്റെ വസതിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾക്കിടയിലൂടെ രാകേഷ് ടിക്കായ്ത് അകത്ത് കടക്കാൻ ശ്രമിച്ചയുടൻ, അദ്ദേഹത്തിന്റെ പ്രവേശനത്തിനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരക്കാർക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവം .

shortlink

Related Articles

Post Your Comments

Related Articles


Back to top button