മുംബൈ: കൊറോണ മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് മന്ദഗതിയിലായ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയില്‍. നവംബറില്‍ ദീപാവലി വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ ഷോപ്പിംഗ് മാളുകള്‍ 70 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാളുകള്‍ 70-75 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി ഷോപ്പിംഗ് സെന്റര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (എസ്സിഎഐ) ബോര്‍ഡ് ചെയര്‍മാനും ഇന്‍ഫിനിറ്റി മാളുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് കുമാര്‍ പറഞ്ഞു.
‘രാജ്യത്തുടനീളമുള്ള ഷോപ്പിംഗ് മാളുകള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 70 മുതല്‍ 75 ശതമാനം വരെ വീണ്ടെടുപ്പ് നടത്തി. അതേസമയം ചില പ്രീമിയം മാളുകള്‍ കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 100 ശതമാനം വീണ്ടെടുക്കല്‍ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ബറോഡ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് സെന്ററുകള്‍ നടത്തുന്ന ഇനോര്‍ബിറ്റ് മാളുകളും സമാനമായ പ്രവണത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’ , മുകേഷ് കുമാര്‍ പറഞ്ഞു.
ചില വിഭാഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ ഉയര്‍ന്നതാണെങ്കിലും, മിക്ക വിഭാഗങ്ങളും നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വസ്ത്രവിപണിയില്‍ പുനരുജ്ജീവനമുണ്ടായതത് വളരെ നല്ല അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാദരക്ഷകള്‍, ഔപചാരിക വസ്ത്രങ്ങള്‍, കാഷ്വല്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് വീണ്ടെടുക്കല്‍. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രോണിക്സ്, ഫാഷന്‍, ബ്യൂട്ടി സ്റ്റോറുകള്‍ തുടങ്ങിയ സ്റ്റോര്‍ വിഭാഗങ്ങള്‍ ചില ബ്രാന്‍ഡുകള്‍ എന്നിവ കൊറോണയ്ക്ക് മുമ്പുള്ള വില്‍പ്പനയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
Post Your Comments