കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നത് ശരിയല്ലെന്നും അതിന്റെ ബുദ്ധിമുട്ട് മറ്റ് ഭാഷകൾ ഉപയോഗിക്കുന്നവർക്കാണെന്നും തുറന്നു പറഞ്ഞ് ഡിഎംകെ എംപി കനിമൊഴി. ഹിന്ദിയയിലുള്ള പേരുകൾ ഉച്ചരിക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കനിമൊഴി പാർലമെന്റിൽ തുറന്നു പറയുകയായിരുന്നു.
പാർലമെന്റ് പ്രസംഗത്തിൽ ആത്മനിർഭർ എന്ന പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയ എംപി എന്തുകൊണ് ഇത്തരം പദ്ധതികൾക്ക് ഇംഗ്ലീഷ് പേരോ പ്രാദേശിക പോരോ നൽകാത്തതെന്നും ചോദിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും സംസ്ഥാന സർക്കാരുകളെ ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കേണ്ടതിനെക്കുറിച്ചും ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു കനിമൊഴി. ഇതിനിടയിലാണ് ആത്മനിർഭർ എന്ന വാക്ക് വന്നത്. ഈ വാക്ക് പറയാൻ എം.പി നന്നായി ബുദ്ധിമുട്ടി. മറ്റ് എം.പിമാർ കാനോമൊഴിയെ സഹായിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ തന്റെ ബുദ്ധിമുട്ട് എംപി തുറന്നു പറയുകയായിരുന്നു.
‘ഇതാണ് പ്രശ്നം. ഞങ്ങൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ഇത് ഇംഗ്ലീഷിൽ ആക്കൂ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാദേശിക ഭാഷകളിൽ ആക്കൂ. അങ്ങനെയെങ്കിൽ എല്ലാവർക്കും ഇത് പറയാൻ കഴിയും. ഇത് എനിക്ക് പറ്റുന്നില്ല. ഞാൻ തമിഴിൽ സംസാരിക്കും. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടോ എന്ന് പറയൂ. പക്ഷെ അതിന് അനുമതി വേണമെന്ന് നിങ്ങൾ ശഠിക്കുന്നു. അതാണ് പ്രശ്നം’, കനിമൊഴി പറഞ്ഞു.
அப்படி போடு pic.twitter.com/x6pcfI5g6O
— RadhakrishnanRK (@RKRadhakrishn) December 9, 2021
Post Your Comments