KozhikodeKeralaNattuvarthaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കുറ്റ്യാടി സ്വദേശി മുനീറിൽ നിന്നാണ്​ സ്വർണം കണ്ടെത്തിയത്

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 50 ലക്ഷത്തി​ന്‍റെ സ്വർണം പിടികൂടി. കോഴിക്കോട്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗമാണ്​ 911 ഗ്രാം സ്വർണം പിടിച്ചത്​.

കുറ്റ്യാടി സ്വദേശി മുനീറിൽ നിന്നാണ്​ സ്വർണം കണ്ടെത്തിയത്. ദുബായിൽ നിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലെത്തിയതാണ് ഇയാൾ​. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം.

Read Also : ഭാര്യയുടെ സ്വര്‍ണവുമായി എട്ടുവര്‍ഷം മുന്‍പ് മുങ്ങിയ 43കാരന്‍ പിടിയില്‍

സൂപ്രണ്ട്​ കെ.കെ. പ്രവീൺകുമാർ, ഇൻസ്​പെക്​ടർമാരായ ​എം. പ്രതീഷ്​, ഇ. മുഹമ്മദ്​ ഫൈസൽ, കപിൽദേവ്​ സൂറിറ, ഹെഡ്​ ഹവിൽദാർമാരായ എം. സന്തോഷ്​ കുമാർ, ഇ.വി. മോഹനൻ എന്നിവരാണ്​ സ്വർണം പിടികൂടിയത്​. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button