
മലപ്പുറം : ഭാര്യയുടെ സ്വര്‍ണവുമായി എട്ടുവര്‍ഷം മുന്‍പ് മുങ്ങിയ 43കാരന്‍ പിടിയില്‍. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി അബ്ദുള്‍ സലീം ആണ് അറസ്റ്റിലായത്.
പൊന്നാനി തെയ്യങ്ങാട് ഒളിവില്‍ താമസിക്കവെയാണ് പ്രതി പിടിയിലായത്. സ്വര്‍ണവുമായി മുങ്ങിയ ശേഷം അബ്ദുള്‍ സലീം പൊന്നാനിയില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.
Read Also : വാട്സ്ആപ്പ് ഉപയോഗിച്ചയാൾക്ക് മുൾ കസേരയിലിരുത്തി ക്രൂരപീഡനം : ചൈനീസ് ഭരണകൂട ക്രൂരതകൾ തുടരുന്നു
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ പൊന്നാനിയിൽ ഒളിവിൽ കഴിയുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments