KeralaLatest NewsNews

കണ്ടെയ്‌നര്‍ ലോറിയില്‍ 700 കോടി കടത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി ഡിആര്‍ഐ

കൊച്ചി : കണ്ടെയ്നര്‍ ലോറിയില്‍ 700 കോടി കടത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി ഡിആര്‍ഐ. ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് അന്വേഷിക്കുന്നത്. കോഴിക്കോട് ഡിആര്‍ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന് പുറമേ 400 കോടി കടത്തിയ മറ്റൊരു കേസും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.

Read Also : കടയ്ക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ പെണ്‍കുട്ടി, ബലാല്‍സംഗം ചെയ്‌ത പതിനേഴുകാരന്‍ പിടിയില്‍

തിരുപ്പതി തുണി വാങ്ങി കൊണ്ടുപോകുന്നതിന്റെ മറവിലാണ് കണ്ടെയ്നര്‍ ലോറിയില്‍ കോടികള്‍ കടത്തുന്നതെന്നാണ് സംശയം. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഡി ആര്‍ ഐയ്ക്കൊപ്പം എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുമുണ്ടെന്നാണ് സൂചന. പണം എത്തിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന സംശയത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button