KeralaNattuvarthaNews

ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എളിമരം കരീം

മന്ത്രി പിഎ മുഹമ്മദ്‌ റിയാസിനെതിരായ വിവാദ പരാമർശത്തിൽ മുസ്ലീം ലീഗ് റാലിയില്‍ നേതാക്കന്മാര്‍ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എളമരം കരീം എംപി. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് സംശയം തോന്നും വിധത്തിലുള്ള നിന്ദ്യമായ വാക്കുകളാണ് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ഉപയോഗിച്ചതെന്നും എളമരം പറഞ്ഞു.

Also Read : കോവിഡ് പ്രതിസന്ധികളിൽ നിന്നും സൗദി സമ്പദ് വ്യവസ്ഥ കരകയറും: പ്രത്യാശ പ്രകടിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രി

രാഷ്ട്രീയമായ എതിര്‍പ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കാന്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിച്ചും വിഷം ചീറ്റുന്ന വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തിയും തീരെ തരം താണ നിലവാരത്തിലേക്ക് ലീഗ് മാറിക്കൊണ്ടിരിക്കുന്നു. ഈ അടുത്തകാലത്തായി പല മുസ്ലീം ലീഗ് നേതാക്കളും നടത്തുന്ന പരാമര്‍ശങ്ങള്‍ നാടിന്റെ സമാധാനത്തിനും ഒത്തൊരുമയ്ക്കും ഭൂഷണമായതല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button