Latest NewsKeralaEuropeNewsInternational

ജർമ്മനിയിൽ നഴ്‌സാകാം: ട്രിപ്പിൾ വിൻ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജർമനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിൾ വിൻ’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമൻ ഭാഷയിൽ ബി1 ലവൽ യോഗ്യതയും നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം.

Read Also: ബേട്ടി ബച്ചാവോ, ബേഠി പഠാവോ: സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ 78.91% ഫണ്ടും ചെലവിട്ടത് പരസ്യത്തിന്

ജർമനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷയിൽ ബി2 ലവൽ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസൻസിംഗ് പരീക്ഷയും പാസ്സാകണം. നിലവിൽ ബി1 യോഗ്യത നേടിയ നഴ്സുമാർക്ക് ബി2 ലവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അർഹതയുണ്ടെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. മേൽപ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള നഴ്സുമാർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 45 വയസാണ് പ്രായപരിധി.

ജർമനിയിലെ തൊഴിൽ ദാതാവ് നേരിട്ടോ ഓൺലൈനായോ ഇൻറർവ്യൂ നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂർണമായും ജർമൻ തൊഴിൽദാതാവിന്റെ തീരുമാനത്തിന് വിധേയമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബർ 24. അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ വിലാസം: rcrtment.norka@kerala.gov.in. വിശദാശംങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 452 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ബി1 ലവൽ മുതൽ ജർമൻ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ വ്യക്തമാക്കി.

Read Also: ഗോവയിലും കോണ്‍ഗ്രസിന് അന്ത്യമാകുന്നു: പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button