ThiruvananthapuramLatest NewsKeralaNattuvarthaNews

അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലാക്കി മടങ്ങും വഴി അപകടം:നാല് പേര്‍ക്ക് ഗുരുതര പരിക്ക്

തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്, അജിത്ത് എന്നിവര്‍ക്കാണ് ​ഗുരുതര പരിക്കേറ്റത്

അഞ്ചാലുംമൂട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴി വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്, അജിത്ത് എന്നിവര്‍ക്കാണ് ​ഗുരുതര പരിക്കേറ്റത്.

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രാക്കുളം സ്വദേശി അനീഷ് എന്ന യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി മടങ്ങവെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

Read Also : ഹെലികോപ്ടര്‍ ദുരന്തം, ഐഎസ്‌ഐ- എല്‍ടിടിഇ ഗൂഡാലോചനയ്ക്കു സാധ്യത : റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്

ദിലീപായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പുലര്‍ച്ചയോടെ കല്ലമ്പലം ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്. തുടർന്ന് അപകടത്തിൽ പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button