ന്യൂയോർക്ക്: ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നിയമം പാസാക്കി യു.എസ്. നിയമനിർമ്മാണ സഭയായ യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് ആണ് ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നിയമം പാസാക്കിയത്.
സിങ്ജിയാങ് മേഖലയിൽ നിരവധി പീഡന ക്യാമ്പുകൾ ഉണ്ട്. 14 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്ന ഫാക്ടറികളാണ് ഇവിടെയുള്ളത്. ബാലവേല, നിർബന്ധിത വേല തുടങ്ങി മനുഷ്യത്വരഹിതമായ രീതികളിലൂടെ നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നങ്ങളാണ് സിങ്ജിയാങ് പ്രവിശ്യയിൽ നിന്നും വരുന്നത്. ഇവ ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി പാസാക്കിയ നിയമമാണ് ‘ഉയ്ഗുർ ഫോഴ്സ്ഡ് ലേബർ പ്രിവൻഷൻ ആക്ട്’. യു.എസ് പ്രസിഡന്റ് കൂടി ഈ നിയമത്തിൽ ഒപ്പു വെച്ചാൽ, അതോടെ ഈ നിയമം പ്രാബല്യത്തിൽ വരും.
യു.എസ് എല്ലാ രീതിയിലും ചൈനാ വിരുദ്ധ പോരാട്ടം കടുപ്പിക്കുകയാണ്. ഉയ്ഗുർ മുസ്ലിങ്ങളോടുള്ള വിവേചനവും ക്രൂരതയും ചൂണ്ടിക്കാട്ടി അടുത്ത വർഷം ബീജിങ്ങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സ് യു.എസ് ബഹിഷ്കരിച്ചിരുന്നു.
Post Your Comments