Latest NewsNewsIndia

രാജ്യത്തിനായി ഇത്രയധികം ചെയ്തൊരാൾ വെള്ളം പോലും ലഭിക്കാതെ, വിശ്വസിക്കാനായില്ല, രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല: ദൃക്‌സാക്ഷി

ഊ​ട്ടി: സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നെ ഹെ​ലി​കോ​പ്റ്റ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ജീ​വ​നോ​ടെ ക​ണ്ടതായി പ്ര​ദേ​ശ​വാ​സി. കോ​ൺ​ട്രാ​ക്ട​റാ​യ ശി​വ​കു​മാ​റാ​ണ് അ​പ​ക​ട​സ്ഥ​ല​ത്ത് താ​ൻ എ​ത്തു​മ്പോ​ൾ ബി​പി​ൻ റാ​വ​ത്തി​ന് ജീ​വ​നു​ണ്ടാ​യി​രു​ന്ന​താ​യും ‘ഗെറ്റ് സം വാട്ടര്‍ പ്ലീസ്’ എന്ന് അദ്ദേഹം ചോദിച്ചതായും അ​വ​കാ​ശ​പ്പെ​ട്ട​ത്.

കൂ​നൂ​രി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യ സ​ഹോ​ദ​ര​നെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു താനെന്ന് ശി​വ​കു​മാ​ർ പറയുന്നു. ഹെ​ലി​കോ​പ്റ്റ​ർ തീ​പി​ടി​ച്ച് ത​ർ​ന്നു വീ​ഴു​ന്ന​ത് താ​ൻ ക​ണ്ട​താ​യും അപകടത്തിൽ മൂ​ന്ന് ശ​രീ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത് ക​ണ്ടുവെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നുവെന്നും അ​യാ​ൾ വെ​ള്ളം ചോ​ദി​ച്ചുവെന്നും ശിവകുമാർ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരത്തിലധികം ഒഴിവ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29

‘പു​ത​പ്പി​ൽ‌ പൊ​തി​ഞ്ഞ് ജീ​വ​നു​ള്ള​യാ​ളെ പു​റ​ത്തെ​ത്തി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ഉ​ട​നെ അ​വി​ടെ​നി​ന്നും മാ​റ്റി. മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷം ഒ​രാ​ൾ എ​ന്നോ​ട് ഞാ​ൻ സം​സാ​രി​ച്ച​ത് ബി​പി​ൻ റാ​വ​ത്തി​നോ​ടാ​ണെ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​യും കാ​ട്ടി​ത്ത​ന്നു. രാ​ജ്യ​ത്തി​നാ​യി ഇ​ത്ര​യ​ധി​കം ചെ​യ്തൊ​രാ​ൾ വെ​ള്ളം പോ​ലും ല​ഭി​ക്കാ​തെ, വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല’. ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button