ഊട്ടി: സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ഹെലികോപ്റ്റർ അവശിഷ്ടങ്ങൾക്കിടയിൽ ഗുരുതര പരിക്കുകളോടെ ജീവനോടെ കണ്ടതായി പ്രദേശവാസി. കോൺട്രാക്ടറായ ശിവകുമാറാണ് അപകടസ്ഥലത്ത് താൻ എത്തുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായും ‘ഗെറ്റ് സം വാട്ടര്‍ പ്ലീസ്’ എന്ന് അദ്ദേഹം ചോദിച്ചതായും അവകാശപ്പെട്ടത്.
കൂനൂരിലെ തേയിലത്തോട്ടത്തിൽ ജോലിക്കാരനായ സഹോദരനെ കാണാൻ എത്തിയതായിരുന്നു താനെന്ന് ശിവകുമാർ പറയുന്നു. ഹെലികോപ്റ്റർ തീപിടിച്ച് തർന്നു വീഴുന്നത് താൻ കണ്ടതായും അപകടത്തിൽ മൂന്ന് ശരീരങ്ങൾ വീഴുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ജീവനുണ്ടായിരുന്നുവെന്നും അയാൾ വെള്ളം ചോദിച്ചുവെന്നും ശിവകുമാർ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരത്തിലധികം ഒഴിവ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29
‘പുതപ്പിൽ പൊതിഞ്ഞ് ജീവനുള്ളയാളെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തകർ അദ്ദേഹത്തെ ഉടനെ അവിടെനിന്നും മാറ്റി. മൂന്നു മണിക്കൂറിനു ശേഷം ഒരാൾ എന്നോട് ഞാൻ സംസാരിച്ചത് ബിപിൻ റാവത്തിനോടാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഫോട്ടോയും കാട്ടിത്തന്നു. രാജ്യത്തിനായി ഇത്രയധികം ചെയ്തൊരാൾ വെള്ളം പോലും ലഭിക്കാതെ, വിശ്വസിക്കാനായില്ല. കഴിഞ്ഞ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല’. ശിവകുമാർ പറഞ്ഞു.
Post Your Comments