UAELatest NewsNewsInternationalGulf

സൗദി രാജകുമാരന് പരമോന്നത സിവിലിയൻ ബഹുമതി ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ

അബുദാബി: സൗദി രാജകുമാരന് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പുരസ്‌കാരം സമ്മാനിച്ചത്.

Read Also: അത്ഭുതമായി ഗിൽഗാമേഷിന്റെ ഫലകം : ദശാബ്ദങ്ങൾക്ക് ശേഷം പ്രദർശനത്തിനു വച്ച് ഇറാഖ്

സൗദിയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ ലോക നേതാക്കൾക്കാണ് ഓർഡർ ഓഫ് സായിദ് പുരസ്‌കാരം നൽകുന്നത്. കഴിഞ്ഞ ദിവസമാണ് സൗദി രാജകുമാരൻ യുഎഇയിൽ എത്തിയത്.

സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. സൗദിയിൽ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സന്ദർശനം. ഈ മാസം പകുതിയോടെ റിയാദിൽ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്.

Read Also: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ എല്ലാ ആവശ്യവും അംഗീകരിച്ചു: സമരം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button