PalakkadNattuvarthaLatest NewsKeralaNewsCrime

സ്‌കൂട്ടര്‍ യാത്രയ്ക്കിടെ വഴക്ക്: തര്‍ക്കംതീര്‍ക്കാന്‍ കൂട്ടിക്കൊണ്ടുവന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ഇവരുടെ പത്തും ആറും വയസുള്ള കുട്ടികളും ഇവരോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്നു

പാലക്കാട്: സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ച ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത് തര്‍ക്കം തീര്‍ക്കാന്‍ ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്ന വഴി. കോങ്ങാട് സ്വദേശി സുനിതയെയാണ് (35) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭര്‍ത്താവും മുണ്ടൂര്‍ കീഴ്പ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സുനിതയെ കുത്തിപ്പരിക്കേല്‍പ്പിക്കുമ്പോള്‍ ഇവരുടെ പത്തും ആറും വയസുള്ള കുട്ടികളും ഇവരോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്നു.

Read Also : ജീവിച്ചത് രാജ്യത്തിനായി: കർമ്മയോദ്ധാവിന്റെ അവസാന മുന്നറിയിപ്പ് ഇതായിരുന്നു…

ഇന്നലെ രാവിലെ മുട്ടിക്കുളങ്ങര വള്ളിക്കോടായിരുന്നു സംഭവം. ഭര്‍ത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന് സുനിത ആറ് വയസുള്ള കുട്ടിയുമായി കുറച്ചു ദിവസങ്ങളായി മങ്കരയിലെ സുഹൃത്തിനൊപ്പമായിരുന്നു താമസം. തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനായി ബുധനാഴ്ച മങ്കരയില്‍ നിന്ന് ശാന്തരാജിനൊപ്പം മുണ്ടൂരിലേക്ക് പോകുന്നതിനിടെയാണ് വഴിയില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായത്.

തുടര്‍ന്ന് ഓടുന്ന ബൈക്ക് നിര്‍ത്തി ഭര്‍ത്താവ് സുനിതയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ യുവതിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. വിവരമറിഞ്ഞ് പൊലീസെത്തി യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നാലെ തൃശ്ശൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button