കാഞ്ഞിരപ്പള്ളി: നാലു ദിവസം മാത്രമ പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്ത്മലയില് സുരേഷ് – നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ഇവരുടെ ആറാമത്തെ ആൺകുട്ടിയെയാണ്.
സംഭവ സമയത്ത് പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് വീട്ടിലുണ്ടായിരുന്നില്ല. മാതാവ് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതേസമയം കുഞ്ഞുണ്ടായ വിവരം അയല്‍വാസികൾ ആരും അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു. തുടർന്ന് സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയത്.
Read Also : ഉരുളക്കിഴങ്ങും തക്കാളിയും വീട്ടിലുണ്ടോ? തയ്യാറാക്കാം ഒരു വ്യത്യസ്ത പ്രഭാതഭക്ഷണം
നിറുത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ വേണ്ടി കുഞ്ഞിനെ ബക്കറ്റിലിടാന്‍ താന്‍ മൂത്ത പെണ്‍കുട്ടിയോടു പറയുകയായിരുന്നുവെന്നാണ് അമ്മ നിഷ നല്കിയ പ്രാഥമിക മൊഴിയെന്നു പൊലീസ് അറിയിച്ചു.
ശുചിമുറിയില്‍ വെള്ളം ശേഖരിക്കുന്നതിനായി വച്ചിരുന്ന മുകള്‍ ഭാഗം മുറിച്ച ജാറിലാണ് മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുള്ള സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. തുടർന്ന് പൊലീസ് നിരീക്ഷണത്തില്‍ അമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം ഉള്‍പ്പെടെയുള്ള സംഭവം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
മരിച്ച കുട്ടിയെ കൂടാതെ ഇവര്‍ക്ക് അഞ്ച് മക്കളുള്ള ഇവര്‍ ഒരുമുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. അധികം പുറത്തിറങ്ങാതെ കഴിയുന്ന ഇവര്‍ ഗര്‍ഭിണിയായ വിവരം മറച്ചുവച്ചിരിക്കുകയായിരുന്നു.
Post Your Comments