Latest NewsKeralaNews

കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ബാല കേരളം പദ്ധതി ആരംഭിക്കും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ബിപിന്‍ റാവത്തിന്റെ അകാല വിയോഗത്തില്‍ രാജ്യം വേദനിക്കുമ്പോള്‍ വിരാട് കോഹ്ലിയുടെ ഫോട്ടോ പോസ്റ്റിംഗ് വിവാദത്തില്‍

‘ജാതീയവും വർഗീയവുമായ ചിന്തകളിൽ നിന്നും തീവ്രവാദത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാഹിത്യകാരൻമാരും സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കണമെന്നും’ മന്ത്രി വ്യക്തമാക്കി. അക്കാദമിയുടെ വിശിഷ്ടാംഗത്വം മന്ത്രി പെരുമ്പടവം ശ്രീധരന് നൽകി.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. വി മധുസൂദനൻ നായർ മുഖ്യാതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിർവാഹകസമിതി അംഗങ്ങളായ പ്രൊഫ. വി. എൻ മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്ണൻ, ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വി.എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.

Read Also: പിണറായി വിജയൻറെ നിർദേശപ്രകാരം ജയിലിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ നീക്കമുണ്ടായി: ക്രൈം നന്ദകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button