KottayamKeralaNattuvarthaLatest NewsNews

നടക്കാന്‍ ഇടമില്ലാതെ റോഡരികില്‍ വീട്, രാത്രി കാലങ്ങളില്‍ അപകടസാധ്യത കൂടുതല്‍: അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം

ഇതുവഴി യാത്ര ചെയ്യുന്ന കാല്‍നട യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്

കോട്ടയം: റോഡിനോട് ചേര്‍ന്ന് അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടിഞ്ഞു പൊളിഞ്ഞ ആള്‍ താമസമില്ലാത്ത വീട് പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മണര്‍കാട് പള്ളി -പാലാ റോഡില്‍ മണര്‍കാട് പെരുമാനൂര്‍കുളം ജംഗ്ഷനിലാണ് നടപ്പാത കയ്യേറിയ ഈ വീടുള്ളത്.

Read Also : കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ എല്ലാ ആവശ്യവും അംഗീകരിച്ചു: സമരം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍

റോഡിനോട് ചേര്‍ന്ന് ഈ ഇടിഞ്ഞു പൊളിഞ്ഞ വീട് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിന് ആവശ്യമായ നടപ്പാതയില്ല. യാത്രക്കാര്‍ക്ക് റോഡില്‍ കയറി നടക്കേണ്ടി വരുന്നു. ഇത് അപകടം ക്ഷമിച്ചു വരുത്തുന്നതിന് കാരണമാകുന്നു. ഇതുവഴി യാത്ര ചെയ്യുന്ന കാല്‍നട യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. ഈ വീട് ഇവിടെ സ്ഥിതി ചെയ്യുന്നത് ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

രാത്രികാലങ്ങളിലും യാത്രക്കാര്‍ ശ്രദ്ധിച്ചില്ലങ്കില്‍ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയ അപകടം ഉണ്ടാകാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button