KeralaNattuvarthaLatest NewsNewsCrime

വയോധികയുടെ മാല പൊട്ടിച്ച യുവതി പിടിയില്‍: പൊലീസിന് വിവരം നല്‍കിയത് മരത്തിന് മുകളിലിരുന്ന മരംവെട്ട് തൊഴിലാളി

സ്‌കൂട്ടറില്‍ എത്തിയ രമാദേവി വഴി ചോദിക്കാനെന്ന വ്യാജേന സരസമ്മയുടെ അടുത്തെത്തുകയായിരുന്നു

കലവൂര്‍: റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടില്‍ രമാദേവി (45) ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. സമീപവാസിയായ സരസമ്മ (81) യുടെ സ്വര്‍ണമാലയാണ് യുവതി പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം രാവിലെ കലവൂര്‍ പാലത്തിന് സമീപമായിരുന്നു സംഭവം.

Read Also : ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി: രണ്ട് പേര്‍ മരിച്ചു

സ്‌കൂട്ടറില്‍ എത്തിയ രമാദേവി വഴി ചോദിക്കാനെന്ന വ്യാജേന സരസമ്മയുടെ അടുത്തെത്തുകയായിരുന്നു. സംസാരത്തിനിടെയാണ് മാല പൊട്ടിച്ചത്. സരസമ്മ മാലയില്‍ പിടിച്ചതിനാല്‍ ഒരുപവന്റെ മാലയില്‍ മൂന്നര ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. അതേസമയം സമീപത്തെ മരത്തിന് മുകളിലുണ്ടായിരുന്ന മരംവെട്ട് തൊഴിലാളി ഇത് കാണുന്നുണ്ടായിരുന്നു. ഇയാളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പ്രതിയെ പിടിച്ചത്.

മോഷ്ടിച്ച സ്വര്‍ണാഭരണത്തിന്റെ ഭാഗം ആലപ്പുഴയിലെ സ്വര്‍ണക്കടയില്‍ ഇവര്‍ വിറ്റിരുന്നു. ഇതും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ ഇവര്‍ ആഢംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button