സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേര് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പരിഹാസവും സന്തോഷവും കലർന്ന പ്രതികരണം നടത്തിയവരെ നിരീക്ഷിച്ച് അറസ്റ്റ് ചെയ്യുകയാണ് പോലീസ്. വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളിൽ ആഘോഷം തീർക്കുകയാണ് ഒരു വിഭാഗം ആളുകൾ.ബിപിൻ റാവത്തിന്റെ മരണം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ യുവാവിനെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.
ജഹന്നൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ജീവനോടെ കത്തിയമർന്നതായി ജനറൽ റാവത്തിന്റെ ചിത്രം പങ്കുവെച്ച് ജവ്വാദ് ഖാൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇത് വൈറലായതോടെയാണ് ഖാനെ ഇപ്പോൾ ടോങ്ക് പോലീസ് അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ പ്രസ്താവനകളുടെ പേരിൽ അബ്ദുൾ നക്കി ഖാന്റെ മകൻ ജവ്വാദ് ഖാനെ അറസ്റ്റ് ചെയ്തതായി ടോങ്ക് പോലീസ് ട്വീറ്റിൽ അറിയിച്ചു. 21 വയസ്സുള്ള ഖാൻ രാജ് ടാക്കീസിനടുത്താണ് താമസിക്കുന്നത്.
Also Read:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കേസുകൾ
താലിബാനെ പലപ്പോഴും അനുകൂലിക്കുകയും സ്വയം ‘ഇസ്ലാമിക മതമൗലികവാദി’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്യാറുള്ള ജവ്വാദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ നിറയെ രാജ്യവിരുദ്ധ പ്രസ്താവനകളാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ ട്വിറ്റർ ബയോയുടെ ലിങ്കിൽ താൻ ഒരു ഇസ്ലാമിക മതമൗലികവാദി ആണെന്ന് ജവ്വാദ് പറയുന്നുണ്ട്.
അതേസമയം, സമാനമായ സംഭവത്തിൽ നിരവധി പേരെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കൂടാതെ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ രാം പബഹ്റാൻ സംയുക്ത സൈനിക മേധാവിയുടെ മരണത്തിനു പിന്നാലെ നിന്ദ്യമായ ട്വീറ്റ് പങ്ക് വെച്ചിരുന്നു. ഇയാൾക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ ‘ സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്ന വൃത്തികെട്ട മനുഷ്യന് മരിച്ചു’ എന്നായിരുന്നു ഇയാൾ പോസ്റ്റ് ചെയ്തത്. പ്രാദേശിക,ദേശീയ,അന്തർ ദേശീയ മാധ്യമങ്ങൾ വ്യത്യാസമില്ലാതെ വാർത്തകളിൽ ‘ചിരി’റിയാക്ഷൻ ഇട്ട് കൊണ്ടാണ് മറ്റ് പലരുടെയും പ്രതികരണം.
Post Your Comments