കാബൂൾ: അഫ്ഗാനിൽ നിലവിൽ സ്ത്രീകള്‍ അടക്കമുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിൽ പ്രവര്‍ത്തനം തുടര്‍ന്ന് ബീഗം എഫ്.എം. റേഡിയോ സ്റ്റേഷന്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള, സ്ത്രീകള്‍ അവതരിപ്പിക്കുന്ന പരിപാടികളാണ് റേഡിയോ സ്റ്റേഷന് സംപ്രേഷണം ചെയ്യുന്നത്. വിദ്യാഭ്യാസ പരിപാടികള്‍, പുസ്തക വായനകള്‍, ഫോണ്‍-ഇന്‍ കൗണ്‍സലിംഗ് എന്നിവയാണ് റേഡിയോയുടെ ഭാഗമായുള്ള പരിപാടികള്‍. അഫ്ഗാനിസ്ഥാനില്‍ മുഴുവന്‍ പരിപാടി ലഭ്യമാണ്. താലിബാന് സര്‍ക്കാരിന്റെ അനുമതി വാങ്ങിക്കൊണ്ടാണ് ഇപ്പോള്‍ റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം.
Read Also: ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്
ഈ വര്‍ഷം മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്ര വനിതാദിനത്തിലായിരുന്നു ബീഗം എഫ്.എം പ്രവര്‍ത്തനമാരംഭിച്ചത്. ഹമീദ അമന് ആണ് റേഡിയോ സ്റ്റേഷന്റെ സ്ഥാപക. സോവിയറ്റ് യൂണിയന്റെ അഫ്ഗാന് അധിനിവേശത്തിന് പിന്നാലെ രാജ്യം വിട്ടതായിരുന്നു അമന്റെ കുടുംബം. സ്വിറ്റ്സര്‍ലന്‍ഡിലാണ് അമന് വളര്‍ന്നത്. എന്നാല്‍ താലിബാന്റെ ആദ്യ അഫ്ഗാന് അധിനിവേശം അവസാനിച്ച 2001ല്‍ അമന് അഫ്ഗാനിലേക്ക് തിരിച്ചുവരികയായിരുന്നു.
Post Your Comments