Latest NewsMollywoodNewsEntertainment

ആദ്യ ഭർത്താവിന്റെ രണ്ടാം വിവാഹം, നെഞ്ച് പൊട്ടി കരഞ്ഞ് താരം: പരിഹാസവുമായി നടി ആര്യ

തമിഴ് നാട്ടില്‍ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം.

അവതാരകയും നടിയുമായ ആര്യയുടെ ആദ്യ ഭർത്താവ് രോഹിത്ത് സുശീലന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. രോഹിതിന്റെ സഹോദരിയും നടിയുമായ അര്‍ച്ചന സുശീലന്റെയും രണ്ടാമത്തെ വിവാഹം നടന്നതും ഇതേ ദിവസമായിരുന്നു. രോഹിത്തിന്റെ വിവാഹവുമായി ബന്ധപ്പെടുത്തി അനേകം വ്യാജ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. അവര്‍ക്കെല്ലാമുള്ള രസകരമായ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആര്യ.

read also: മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട: വിദേശികളിൽ നിന്ന് പിടിച്ചെടുത്തത് 247 കോടിയുടെ ഹെറോയിൻ

രോഹിത്തിന് ആശംസ നേര്‍ന്നപ്പോള്‍ ആര്യ നെഞ്ച്‌പൊട്ടി കരയുകയാണെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാര്‍ത്തശ്രദ്ധയില്‍ പെട്ട താരം തമാശനിറഞ്ഞൊരു മറുപടി നല്‍കി കൊണ്ടാണ് രംഗത്തെത്തിയത്. ‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം…’ എന്നായിരുന്നു വീഡിയോയില്‍ ആര്യ പറയുന്നത്.

തമിഴ് നാട്ടില്‍ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം. ബാഗ്‌ളൂരുവില്‍ ജോലി ചെയ്യുന്ന അര്‍പിതയാണ് ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button