ഇസ്ലാമബാദ്: ഗ്വദർ തുറമുഖത്ത് ചൈനയ്ക്ക് നാവിക ആസ്ഥാനം നിർമ്മിക്കാൻ അനുവദിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി പാകിസ്ഥാൻ. പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോയീദ് യൂസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, തുറമുഖ നഗരമായ ഗ്വദറിൽ, ചൈനയ്ക്ക് ഒരു സൈനിക, അല്ലെങ്കിൽ നാവിക ആസ്ഥാനം പണിയാനുള്ള അനുമതി പാകിസ്ഥാൻ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അക്കാര്യം പാടേ നിഷേധിക്കുകയാണ് പാക് ഉന്നത അധികാരികൾ.
പാക്ക്-ചൈന സംയുക്ത വികസന പദ്ധതിയായ സാമ്പത്തിക ഇടനാഴി അവസാനിക്കുന്നത് തെക്കുപടിഞ്ഞാറൻ തീരനഗരമായ ഗ്വദറിൽ ആണ്. ഇവിടെ ഒരു സൈനിക ആസ്ഥാനം പണിതാൽ, പാശ്ചാത്യ സമുദ്രങ്ങളിലേക്കുള്ള ദൈർഘ്യം കുറഞ്ഞ സമുദ്രപാത എന്ന ചൈനയുടെ ദീർഘകാല സ്വപ്നം സഫലമാകും. അങ്ങനെ സംഭവിച്ചാൽ, ഇന്ത്യയ്ക്ക് വളരെ വലിയൊരു ഭീഷണിയാകുമായിരുന്നു അത്. എന്നാൽ, ഇപ്പോൾ പാക്കിസ്ഥാൻ നിലപാട് മാറ്റിയതിനാൽ, ഇനി ചൈനീസ് പ്രതികരണത്തിനായാണ് ലോകം കാത്തുനിൽക്കുന്നത്.
Post Your Comments