ന്യൂയോർക്ക്: ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ലേലം ചെയ്ത് വിറ്റു. അദ്ദേഹം 1799 മുതൽ ഉപയോഗിച്ചിരുന്ന വാളും 5 കൈത്തോക്കുകളുമാണ് ലേലത്തിന് വച്ചിരുന്നത്.
അമൂല്യമായ ഈ ആയുധങ്ങൾ 2.8 മില്യണിലേറെ തുകയ്ക്കാണ് വിറ്റു പോയതെന്ന് യു.എസിലെ ലേല കമ്പനി പറഞ്ഞു. ഫോണിലൂടെയാണ് ലേലം നടന്നതെന്നും, അതിനാൽ വാങ്ങിയ വ്യക്തിയെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയില്ലെന്നും ലേലത്തിന് നേതൃത്വം നൽകിയ കമ്പനിയുടെ പ്രസിഡന്റ് കെവിൻ ഹോഗൻ വ്യക്തമാക്കി.
നെപ്പോളിയൻ തന്റെ ആയുധങ്ങൾ ജനറലായ ജീൻ ആൻഡോക് ജുനോട്ടിന് സമ്മാനിച്ചിരുന്നു. എന്നാൽ കടബാധ്യത മൂലം ജനറലിന്റെ ഭാര്യ ആയുധങ്ങൾ വിറ്റു. പിന്നീട് ലണ്ടൻ മ്യൂസിയം ശേഖരിച്ച ആയുധങ്ങൾ യു.എസ് പൗരനായ ഒരു വ്യക്തിയായിരുന്നു ഇതിന്റെ അവസാനത്തെ ഉടമ. അദ്ദേഹത്തിന്റെ മരണശേഷമാണ് ആയുധങ്ങൾ ലേലത്തിനു വച്ചത്.
Post Your Comments