തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂറിൽ ആയുധമേന്തി വിഎച്ച്പി വനിതാ വിഭാഗമായ ദുർഗാവാഹിനി പഥസഞ്ചലനം നടത്തിയ സംഭവത്തിൽ പ്രവർത്തകർ ഉപയോഗിച്ച വാളുകൾ കണ്ടെടുത്തു. വെള്ളറട സ്വദേശിയായ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് നാല് വാളുകളും, ഒരു ദണ്ഡും പിടികൂടിയത്. വാളേന്തിയ പെൺകുട്ടികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും.
കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവെെഎസ്പിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ ആര്യങ്കോട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം, കണ്ടെത്തിയ വാളുകൾ തടിയിലുണ്ടാക്കി സ്‌പ്രേ പെയിന്റ് ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
read also: പൊലീസ് ഉദ്യോഗസ്ഥൻ ബസ് ഇടിച്ചു മരിച്ചു: അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ
ഈ വാളുകളാണോ പെൺകുട്ടികൾ പ്രകടനത്തിന് ഉപയോഗിച്ചത് എന്നറിയാൻ ഫോറൻസിക് പരിശോധനക്കയച്ചിരിക്കുകയാണ്. എന്നാൽ, ഇത് ഇപ്പോഴും വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് പരാതിയുമായി രംഗത്തെത്തിയവർ. സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന ദുർഗാവാഹിനി ക്യാമ്പിന്റെ സമാപന ദിനത്തിലാണ് ആയുധമേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.
Post Your Comments