വാഷിങ്ടൺ: വരുംകാല ബഹിരാകാശ ദൗത്യങ്ങൾക്കായി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ പത്ത് ആസ്ട്രോനോട്ടുകളെ തിരഞ്ഞെടുത്തതിൽ ഇന്ത്യക്കാരനും.മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാൻ തയ്യാറെടുക്കുന്ന നാസയുടെ പദ്ധതിയായ ആർട്ടിമിസിനു വേണ്ടിയാണ് പുതിയ പത്ത് ആസ്ട്രോനോട്ടുകളെ തെരഞ്ഞെടുത്തത്.
ഉക്രൈൻ-ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായ അനിൽ മേനോനാണ് ഇവരിലെ ഇന്ത്യൻ വംശജൻ. മലയാളിയായ ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിയായ ലിസയുടേയും മകനാണ് അനിൽ മേനോൻ. ഹാർവാർഡ് സർവകലാശാലയിൽ നിന്നും ന്യൂറോബയോളജി പഠിച്ച അനിൽ, റോട്ടറി അംബാസഡോറിയൽ സ്കോളറായി ഇന്ത്യയിൽ ഒരു വർഷം പഠനം നടത്തിയിട്ടുണ്ട്.
ആറു പുരുഷന്മാരും നാലു സ്ത്രീകളുമാണ് പുതിയ ബഹിരാകാശ സഞ്ചാരികളുടെ സംഘത്തിൽ ഉൾപ്പെടുന്നത്. 2022-ൽ ആരംഭിക്കുന്ന രണ്ടു വർഷത്തെ പ്രാരംഭ പരിശീലനത്തിനു ശേഷം, സംഘങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കോ ആർട്ടിമിസ് പദ്ധതിയിലേക്കോ വിന്യസിക്കും. പന്ത്രണ്ടായിരത്തിലധികം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
Post Your Comments