തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മടങ്ങുമോ എന്ന ഭയത്താലായിരുന്നു തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ആ കുടുംബത്തിന് ഇപ്പോള്‍ താങ്ങാവുകയാണ് വിപിന്റെ സഹോദരി വിദ്യയുടെ പ്രിതിശ്രുത വരന്‍ നിധിന്‍. ദിവ്യയെ വേണ്ടെന്ന് വെയ്ക്കില്ലെന്നും വിവാഹം ചെയ്യുമെന്നും നിധിൻ പറയുന്നു.
നിധിനും വിപിന്റെ സഹോദരി വിദ്യയും രണ്ടര വര്‍ഷമായി പ്രണയത്തിലാണ്. ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചതാണ് വിവാഹം. ഷാര്‍ജയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന നിധിന്‍ കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. ഇതാണ് വിവാഹം വൈകാനും കാരണമായത്. രണ്ടാഴ്ച മുമ്പാണ് നിധിന്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച വിവാഹം നടത്താനായി തീരുമാനിച്ചു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കില്‍നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി എന്നും നിധിന്‍ പറയുന്നു.
Also Read:മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
‘വായ്‌പ കിട്ടും എന്നിട്ട് നമുക്ക് വിവാഹം തീരുമാനിക്കാം എന്നായിരുന്നു വിപിൻ പറഞ്ഞിരുന്നത്. ഞങ്ങൾ തമ്മിൽ മൂന്ന് വർഷമായി അറിയുന്നതാണ്. ഞാൻ ഗൾഫിലായിരുന്നു ലീവിന് വന്നിട്ട് നടത്താമെന്നായിരുന്നു തീരുമാനിച്ചത്. ലീവിന് വന്നതായിരുന്നു. ജനുവരിയിൽ പോകണം. അതിനു മുന്നേ നടത്തവും എന്നായിരുന്നു തീരുമാനം. അവരുടെ സാഹചര്യം നമുക്ക് അറിയാവുന്നതാണ്. സ്വർണം ഒന്നും ചോദിച്ചിട്ടില്ല. അച്ഛനില്ലാത്തതാണ്. അവർ രണ്ട് പേരും ജോലിക്ക് പോയിട്ടാണ് അവർ ജീവിക്കുന്നത്. ഞാൻ അവളെ ഇഷ്ടപ്പെട്ടത് അതൊന്നും കണ്ടിട്ടല്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്’, യുവാവ് പറയുന്നു.
ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി നിധിനോട് അറിയിച്ചിരിക്കുന്നത്. ‘എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി’- നിധിന്‍ പറഞ്ഞു.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന വിപിന് കോവിഡ് കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. വിപിന്റെ ഈ ജോലി ആയിരുന്നു കുടുംബത്തിന്റെ ഏകവരുമാനമാർഗം. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലം മുമ്പ് മരിച്ചിരുന്നു. നാളുകൾക്ക് മുമ്പേ നിശ്ചയിച്ച വിപിന്റെ സഹോദരിയുടേ വിവാഹം സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചത്തേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
Post Your Comments