കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ ആണ് മരിച്ചത്. ഇവരുടെ മരണം സംബന്ധിച്ച് ഭർത്താവിനെതിരെ ആണ് പരാതി ഉയർന്നിരിക്കുന്നത്.
ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ വച്ചാണ് നൂർജഹാന് മരിച്ചതെന്നും ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. പൊലീസ് ഇടപെട്ട് നൂർജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read Also :ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ യീസ്റ്റ് ചേർക്കാതെ ഒരു അടിപൊളി അപ്പം
യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പൊലീസ് അറിയിച്ചു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post Your Comments