ദുബായ്: ബസ്രയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാഖി പ്രവിശ്യയായ ബസ്രയുടെ മധ്യഭാഗത്തുള്ള റിപ്പബ്ലിക്കൻ ആശുപത്രിക്ക് സമീപത്താണ് ഭീകരാക്രമണം ഉണ്ടായത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ചത്.
ഇത്തരം പ്രവൃത്തികൾ സുരക്ഷാ, സ്ഥിരത, ലംഘനവും അന്താരാഷ്ട്ര സഹകരണത്തിന് ഭീഷണി സൃഷ്ടിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും ഭീഷണിയാകുന്ന ഭീകരതയും എല്ലാത്തരം അക്രമങ്ങളും അപലപനീയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read Also: മസാജിനിടെ ലിംഗത്തിൽ പിടിച്ചു: പത്തൊമ്പത്കാരന്റെ പരാതിയിൽ മസാജ് പാര്‍ലര്‍ ജീവനക്കാരി അറസ്റ്റില്‍
Post Your Comments