Latest NewsJobs & VacanciesEducationCareerEducation & Career

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവ്: ഇപ്പോള്‍ അപേക്ഷിക്കാം

യു.ജി.സി, കേരള സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ സമര്‍പ്പിക്കണം. യു.ജി.സി, കേരള സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also : ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത് ഇത് രണ്ടാം തവണ

ഓണ്‍ലൈനായി 500 രൂപ ഫീസടച്ച് www.sreenarayanaguruou.edu.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷയുടെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫീസടച്ചതിന്റെ രേഖയും രജിസ്ട്രാര്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കുരീപ്പുഴ, കൊല്ലം 691601 എന്ന വിലാസത്തില്‍ ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

വിശദവിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button