പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഹയർസെക്കൻഡറി, പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് തീരുമാനിച്ചു. ഹയർസെക്കൻഡറിയിൽ 5000 രൂപയും പത്താം ക്ലാസിൽ 3000 രൂപയും പഠിതാക്കൾക്ക് പ്രോത്സാഹനമായി നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
Also Read : ബിപിന്‍ റാവത്ത് സഞ്ചരിച്ച എംഐ-17 വി5 സൈന്യത്തിലെ ഏറ്റവും പുതിയ ഹെലികോപ്റ്ററുകളില്‍ ഒന്ന്
സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 173 പേർ ഹയർസെക്കൻഡറിയും 176 പേർ പത്താം ക്ലാസും തുല്യതാ പരീക്ഷയിലൂടെ പാസായി. സവിശേഷമായ സാമൂഹ്യാനുഭവങ്ങളെ അതിജീവിച്ചാണ് പട്ടിക വിഭാഗങ്ങളടക്കമുള്ള പഠിതാക്കൾ തുല്യതാ കോഴ്സുകൾക്കെത്തുന്നത്. അതുകൊണ്ടു തന്നെ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments