തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടും കമന്റുകളിട്ടും ഒരു വിഭാഗം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇവർ ആഘോഷിക്കുന്നതിൽ തെറ്റ് പറയാനാവില്ലെന്നും റാവത്ത് ഇവർക്ക് പേടി സ്വപ്നമായിരുന്നെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
43 വർഷത്തെ സമർപ്പിത സൈനിക സേവനം. കഴിഞ്ഞ കുറേക്കാലമായി ഭാരതത്തിന്റെ സുരക്ഷ എന്നതിന്റെ പര്യായമായിരുന്നു ജനറൽ ബിപിൻ റാവത്ത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിൻ റാവത്തും. സർജിക്കൽ സ്‌ട്രൈക്ക് അടക്കമുള്ള തിരിച്ചടികൾ ഭാരതത്തിന് പരിചയപ്പെടുത്തിയ സൈന്യാധിപന്റെ മരണത്തിൽ ജിഹാദികൾ ആഘോഷിക്കുന്നതിൽ തെറ്റ് പറയാൻ സാധ്യമല്ല. കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു. ഭാരതാംബയുടെ വീര പുത്രന്, ധീര യോദ്ധാവിന് അന്ത്യ പ്രണാമം. ഓം ശാന്തി.
Post Your Comments