ന്യൂഡൽഹി: ബഹിരാകാശത്തേക്ക് പറക്കാന്‍ നാസയുടെ സംഘത്തില്‍ മലയാളിയും. ലഫ്റ്റനന്റ് കേണല്‍ ഡോ അനില്‍ മേനോനാണ് നാസയുടെ പത്തംഗ പരിശീലന സംഘത്തില്‍ ഇടംപിടിച്ച മലയാളി. മലയാളിയായ ശങ്കരന്‍ മേനോന്റേയും യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനില്‍. നാലു സ്ത്രീകളടങ്ങുന്ന സംഘത്തെ നാസ ഭരണാധികാരി ബില്‍ നെല്‍സനാണ് പ്രഖ്യാപിച്ചത്. അനില്‍ കുമാര്‍ സംഘത്തിലുള്‍പ്പെട്ടതോടെ മലയാളി വോരുകളുളള ഒരാള്‍ ബഹിരാകാശത്തേക്ക് പറക്കുന്നതിന് സാധ്യതകള്‍ തെളിഞ്ഞു.
ബഹിരാകാശനിലയത്തിലെ ഗവേഷണത്തിനും ചന്ദ്രനിലേയും ചൊവ്വയിലേയും പര്യവേക്ഷണങ്ങള്‍ക്കുമായാണ് പുതിയ സംഘത്തെ നിയോഗിക്കുക. 12000 പേരില്‍ നിന്നാണ് പത്തംഗസംഘത്തെ നാസ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്തവര്‍ക്ക് രണ്ടുവര്‍ഷത്തെ പരിശീലനം ലഭ്യമാക്കും. യുഎസ് എയര്‍ഫോഴ്‌സിലെ ലഫ്റ്റനന്റ് കേണലായ അനില്‍ മോനോന്‍ ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങളില്‍ നാസയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Also: സർക്കാർ മാനദണ്ഡങ്ങളിൽ പിഴവ് : മുന്നോക്ക സംവരണ സർവ്വേയ്ക്ക് എതിരെ എൻ.എസ്.എസ് ഹൈക്കോടതിയിൽ
യുഎസിലെ മിനിയാപോളിസില്‍ 1976ലാണ് അനില്‍ മേനോന്റെ ജനനം. 1999ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും പഠിച്ചു. പോളിയോ തുളളിമരുന്ന് വിതരണത്തെക്കുറിച്ച് പഠനം നടത്തുന്നതിനും പിന്തുണയ്ക്കുന്നതിന് വേണ്ടി അനില്‍മേനോന്‍ ഒരു വര്‍ഷത്തോളം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സില്‍ ജോലിചെയ്യുന്ന അന്നാ മേനോനാണ് ഭാര്യ.
Post Your Comments