കുനൂർ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ മരത്തക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപ് ആണ് അപകടത്തിൽ മരണപ്പെട്ടത്. എയര്‍ക്രാഫ്റ്റല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്നു പ്രദീപ്.
ബുധനാഴ്ച പകൽ ഊട്ടിക്കു സമീപമുള്ള കുനൂരിലാണ് സിഡിഎസ് ജന. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേർ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചത്. ഹെലികോപ്ടറിലുണ്ടായിരുന്ന 14 യാത്രക്കാരില്‍ 13 പേരും അപകടത്തില്‍ മരണപ്പെട്ടു. അപകടത്തിൽ പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന വ്യക്തമാക്കി.
Post Your Comments