കൊച്ചി: ശബരിമലയില്‍ നിലവിലുള്ള സൗകര്യങ്ങളെ സംബന്ധിച്ച് പ്രചാരണം നല്‍കണമെന്ന് സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതിയുടെ നിര്‍ദേശം. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ലഭ്യമായ എല്ലാ സൗകര്യങ്ങളെകുറിച്ചും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് സ്വമേധയായെടുത്ത കേസില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Post Your Comments