ThiruvananthapuramKeralaLatest NewsNews

കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യം, പദ്ധതി വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നുവെന്ന് കോടിയേരി

പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ വികസനത്തിന് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നെന്നും കോടിയേരി പറഞ്ഞു.

Read Also : എൻജിനീയറിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ് : അഭിമുഖം ഡിസംബര്‍ 10 ന്

അതേസമയം അതിവേഗ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെ റെയില്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കി. സംസ്ഥാനത്തിന്റെ വികസനത്തിനൊപ്പം രാജ്യത്തിനും പദ്ധതി പ്രയോജനപ്പെടുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടി രൂപയും പദ്ധതിയുടെ നടത്തിപ്പുകാരായ കെ റെയില്‍ വഴിയുണ്ടാകുന്ന ബാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ കേന്ദ്രത്തിന് ഉറപ്പു നല്‍കിയിരുന്നു. ഇക്കാര്യവും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button