ThiruvananthapuramKeralaNattuvarthaLatest NewsNews

കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മോതിരം മോഷ്ടിച്ച സംഭവം: പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ മോതിരം കാണാതായ സംഭവത്തിൽ മകൻ നൽകിയ പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആശുപത്രിയിൽ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദേശിച്ചു.

സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവ് നൽകി. ചെമ്പഴന്തി സ്വദേശി കെ അശോക് കുമാർ നൽകിയ പരാതിയിലാണ് നടപടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അശോക് കുമാറിന്റെ പിതാവിന്റെ കൈയിലുണ്ടായിരുന്ന മോതിരമാണ് നഷ്ടമായത്. മോഷണം നടന്നതായി വ്യക്തമായിട്ടും നീതി ലഭ്യമാകാത്തത് സാമാന്യ നീതി നിഷേധമാണെന്ന് പരാതിക്കാരൻ ആരോപിച്ചു.

മസാജിനിടെ ലിംഗത്തിൽ പിടിച്ചു: പത്തൊമ്പത്കാരന്റെ പരാതിയിൽ മസാജ് പാര്‍ലര്‍ ജീവനക്കാരി അറസ്റ്റില്‍

അതേസമയം, മരിച്ചയാളുടെ കൈയിൽ നിന്നും മോതിരം ഊരിയെടുക്കാൻ കഴിയാത്തതിനാൽ ഇത് ഉൾപ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായി മെഡിക്കൽ കോളേജ് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ വിവരം പരാതിക്കാരനെ അറിയിക്കാനും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്താനും ഡ്യൂട്ടി ജീവനക്കാർ വീഴ്ച വരുത്തിയതായും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്കൊഴികെ മറ്റാർക്കും മൃതദേഹം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ലല്ലെന്നും മോഷണം നടന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button