KeralaLatest NewsNews

അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും ആധാരശിലകളിൽ ഒന്നായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എതിരഭിപ്രായങ്ങൾ ക്രിമിനൽവത്ക്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്തുണ്ടായ സെൻസർഷിപ് ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ‘ഉണ്ണി മുകുന്ദന്‍ എന്റെ വീട്ടുകാരെയാണ് തെറിവിളിച്ചത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്താണ് നടന്നതെന്ന് ഓര്‍ക്കണം’

പരസ്യം നിഷേധിച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് റെയ്ഡ് നടത്തിയും സംഘപരിവാർ വിമർശകരായ മാദ്ധ്യമപ്രവർത്തകരെ പുകച്ച് പുറത്തു ചാടിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണിനെ, എക്സിക്യൂട്ടീവിനെ വാഴ്ത്തുന്ന മടിത്തട്ട് മാധ്യമങ്ങളാക്കി മാറ്റിയത് ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുർബലമാക്കും. അതോടൊപ്പം ജുഡീഷ്യറിയെ പൂർണമായും വരുതിയിലാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊളീജിയം സംബന്ധിച്ച് ജുഡീഷ്യറിയും കേന്ദ്ര നിയമ മന്ത്രിയും തമ്മിൽ നടക്കുന്ന വാക്പോര് ഇതിന്റെ ഭാഗമാണ്. ഉപരാഷ്ട്രപതി ജഗദീപ് ധൻഖറും സർക്കാരിനുവേണ്ടി രംഗത്തുണ്ട്. ഭരണഘടനയല്ല പാർലമെന്റാണ് സർവാധികാരിയെന്ന തെറ്റായ വാദവുമായാണ് ഉപരാഷ്ട്രപതി രംഗത്ത് എത്തിയിട്ടുള്ളത്. ജുഡീഷ്യറിയെയും എക്സിക്യൂട്ടീവ് കോർട്ടാക്കാനുള്ള പരിശ്രമമാണ് അണിയറയിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങനെ എതുതലത്തിൽ നോക്കിയാലും ഇന്ത്യൻ റിപ്പബ്ലിക് കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. അന്തിമമായി അധികാരം ജനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ ഈ അനീതികൾക്കെതിരെ ജനങ്ങളുടെ വിപുലമായ സമരമാണ് ഉയർന്നുവരേണ്ടതെന്നും എം വി ഗോവിന്ദൻ ആഹ്വാനം ചെയ്തു.

Read Also: മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുന്നു: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button