Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന്റെ വിജയം ആഘോഷിച്ച് വിനായകനും ജോജുവും, ഇലത്താളം കൊട്ടി താരം

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ ആഘോഷവുമായി നടൻ ജോജു ജോർജ്. എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നടന്‍ ജോജു ജോര്‍ജും റോഡിലിറങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ജോജുവും സന്തോഷപ്രകടനത്തിൽ പങ്കാളിയായത്.

‘ഷൂട്ടിംഗിനെത്തിയതാണ് ഞാൻ. അപ്പോഴാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയി. ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നു. ഇനിയെന്ന ഒന്ന് ജീവിക്കാന്‍ അനുവദിക്കണം’, ജോജു ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പിഡി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കൗണ്‍സിലറായിരുന്ന സിപിഐഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button