ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ത്രീകൾക്കെതിരെ അരങ്ങേറിയത് കൊടും ക്രൂരത. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് 4 സ്ത്രീകളെ റോഡിലൂടെ നഗ്നരായി കെട്ടി വലിച്ചു.
ബാവ ചരക്ക് മാർക്കറ്റിൽ നിന്നും മാലിന്യം ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. മോഷണക്കുറ്റം ആരോപിച്ച് പാക് പഞ്ചാബിലെ ഫൈസലാബാദിലെ തെരുവുകളിലൂടെ മണിക്കൂറുകളോളമാണ് ഇവരെ നഗ്നനരാക്കി കെട്ടി വലിച്ചു കൊണ്ടു പോയത്.
നാല് സ്ത്രീകളും ഒരു കഷ്ണം തുണി നൽകണമെന്ന് നാട്ടുകാരോട് കേണപേക്ഷിച്ചെങ്കിലും ഒരാൾ പോലും അവരെ സഹായിക്കാൻ തയ്യാറായിരുന്നില്ല. നൂറുകണക്കിന് ആളുകളാണ് സ്ത്രീകളെ മൃഗീയമായി ആക്രമിക്കുന്നത് നോക്കി നിന്നത്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments