ന്യൂയോർക്ക്: ബംഗ്ലാദേശിൽ പാക്കിസ്ഥാൻ സൈന്യം കൂട്ടക്കുരുതി നടത്തിയപ്പോൾ ദശലക്ഷക്കണക്കിന് പേർക്ക് ഇന്ത്യ അഭയം കൊടുത്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായ ടി.എസ് തിരുമൂർത്തി.
യു.എൻ സെക്യൂരിറ്റി കൗൺസിലിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘സമകാലീന ചരിത്രത്തിൽ ഇന്ത്യയുടെ ആഥിത്യ മര്യാദയും അഭയാർഥികളോടുള്ള സമീപനവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിങ്ങനെ നിരവധി രാഷ്ട്രങ്ങളിലെ പൗരൻമാർക്ക് ഭാരതം അഭയം നൽകിയിട്ടുണ്ട്’ തിരുമൂർത്തി വ്യക്തമാക്കി.
ബംഗ്ലാദേശ് കൂട്ടക്കൊലയും അഭയാർത്ഥി വിഷയവും ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ നിയമവ്യവസ്ഥ വെച്ച് വിചാരണ ചെയ്തിരുന്നെങ്കിൽ, ഇതിന്റെ ഗൂഢാലോചനക്കാർ അനുഭവിക്കേണ്ടിവരുന്ന വിധി തികച്ചും മറ്റൊന്നായിരുന്നേനെ എന്നും ഗുരുമൂർത്തി പറഞ്ഞു.
Post Your Comments