Latest NewsInternational

ബീജിങ് ഒളിമ്പിക്സ് : നയതന്ത്ര ബഹിഷ്കരണവുമായി യു.എസ്

അനുസ്മരിപ്പിക്കുന്നത് ശീതയുദ്ധത്തിന്റെ സമയത്തുള്ള പ്രതിരോധ മുറകൾ

ന്യൂയോർക്ക്: അടുത്ത വർഷം ചൈനയിൽ ആരംഭിക്കാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കാനൊരുങ്ങി യു.എസ്. 2022 ഫെബ്രുവരി നാലിനാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

ഉയിഗുർ മുസ്ലിങ്ങളോടുള്ള മനുഷ്യത്വരഹിതമായ ചൈനയുടെ പെരുമാറ്റം കാരണമാണ് യു.എസിന്റെ ഈ തീരുമാനം. ഉയിഗുർ കൂട്ടക്കൊലകൾ, മനുഷ്യരാശിയോടുള്ള കുറ്റമായാണ് അമേരിക്ക കാണുന്നത്. ശീതയുദ്ധത്തിന്റെ സമയത്തുള്ള പ്രതിരോധ മുറകളാണ് അമേരിക്കയുടെ ഈ നടപടികൾ അനുസ്മരിപ്പിക്കുന്നത്.

അതേസമയം, അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ മാത്രമേ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നുള്ളൂവെന്നും, അത്‌ലറ്റുകൾക്ക്‌ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button