പുനലൂർ: കല്ലടയാറ്റിൽ ഒഴുക്കിൽ പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പുനലൂർ അഗ്നിശമന വിഭാഗം. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തൂക്കുപാലത്തിന് സമീപം കല്ലടയാറ്റിൽ ഒഴുക്കിൽപെട്ട അജ്ഞാതൻ ആറ്റിലേക്ക് ചരിഞ്ഞു കിടന്ന മുളങ്കാട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ഇത് കണ്ടെത്തിയ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ജീവനക്കാർ ആണ് വിവരം അഗ്നിശമന വിഭാഗത്തെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അസിസ്റ്റൻറ് ഓഫിസർ എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Read Also : കണ്ണൂരിൽ മദ്യലഹരിയിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടി : ഭാര്യയുടെ നില ഗുരുതരം
അജ്ഞാതനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്. സീനിയർ ഫയർ ഓഫിസർ എസ്.ആർ . മുരളീധരക്കുറുപ്പ് , ഫയർ ഓഫിസർ വി.ജി. അനുമോൻ, എസ്. അനിൽകുമാർ, ആർ. ശരത്, സോബേഴ്സ്, എ. അനൂപ്, എ. ഉവൈസ്, അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
Post Your Comments