ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

സുഹൃത്തിന്റെ മകനെയും ഭാര്യയേയും സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ മകന്‍റെ ഭാ​ര്യയെ ലൈംഗികമായി പീ​ഡി​പ്പി​ച്ച യുവാവ് പിടിയിൽ. തിരുവല്ലം ഇടവിളാകം സ്വ​ദേ​ശി വി​നോ​ദ് ആണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാളുടെ ഉറ്റ സുഹൃത്തിന്‍റെ മകൻ അടുത്തിടെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. വിഷയത്തെ പരിഹസിക്കാനായി വിനോദ് ഇവരുടെ വീട്ടിലെത്തി, മധ്യസ്ഥ ചർച്ച നടത്തി. കുറച്ച് ദിവസത്തേക്ക് നവമിഥുനങ്ങളെ തന്റെ വീട്ടിൽ നിർത്താമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പറഞ്ഞ് വിനോദ് സുഹൃത്തിന്‍റെ മകനെയും ഭാര്യയെയും വെങ്ങാനൂർ നീലകേശി റോഡിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.

സുഹൃത്തിന്‍റെ മകൻ പുറത്തുപോയ സമയത്താണ് വിനോദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് പീഡനക്കേസിലെ പ്രതിയായ വി​നോ​ദ്. പുറത്തേക്ക് പോയ യുവാവ് തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button