Latest NewsIndiaNewsCrime

പതിനെട്ടുകാരനായ യുവാവ് വീട്ടിലെ നിത്യസന്ദര്‍ശകൻ, ഭാര്യയുമായി അവിഹിതബന്ധം: ഇരുവരെയും കൊലപ്പെടുത്തി ഭര്‍ത്താവ്

തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

ഡെറാഢൂണ്‍: പതിനെട്ടുകാരനുമായി ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യുവാവ് ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസ് പിടിയിലായി.

ലഖിംപൂര്‍ ഖേരി സ്വദേശിയാണ് പ്രതി. ഷഹാസ്പൂരില്‍ കട നടത്തുകയാണ് ഇയാൾ. കടയ്ക്കടുത്ത് ജോലി ചെയ്തിരുന്ന പതിനെട്ടുകാരനായ യുവാവ് ഇയാളുടെ വീട്ടിലെ നിത്യസന്ദര്‍ശകനയായിരുന്നു. അതിനിടെ ഭാര്യയും ഇയാളും തമ്മില്‍ ബന്ധം ആരംഭിച്ചു. എന്നാൽ ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് വീടുമാറുകയും ചെയ്തു. ഇവിടെ വച്ചും ഇരുവരും ബന്ധം തുടരുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.

read also: ഹാർവാർഡ് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നല്ല, അറിയില്ല എന്നാണ് മറുപടി നൽകിയത് അതാണ് ഇപ്പോൾ വളച്ചൊടിച്ചത്

യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ നൽകിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് ഭര്‍ത്താവാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button