ThrissurNattuvarthaLatest NewsKeralaNews

വീഡിയോ കോള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി:യുവാക്കളെ കുടുക്കി പെണ്‍കുട്ടി, മലപ്പുറം സ്വദേശികളായ രണ്ടുപേർ പിടിയിൽ

മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരാണ് പൊലീസ് പിടിയിലായത്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഗുരുവായൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

ഇവരുടെ ഭീഷണികള്‍ കണക്കിലെടുക്കാതെ ഗുരുവായൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് ഇവര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയും പിന്നാലെ പ്രണയം നടിച്ച്‌, വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

Read Also : വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീക്ക് ഭര്‍ത്താവ് ജീവനാംശമായി 36 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്

ഭീഷണിയെ തുടര്‍ന്ന് കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പോക്‌സോ പ്രകാരം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button