റിയാദ്: ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്. യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.
Read Also: വന്‍മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യന്‍ സൈന്യം : പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന്
സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. സൗദിയിൽ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സന്ദർശനം. ഈ മാസം പകുതിയോടെ റിയാദിൽ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്.
ജിസിസിയുടെ 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെ കഴിഞ്ഞ ദിവസം സൗദി രാജാവ് ക്ഷണിച്ചിരുന്നു. സൗദി രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ് രാജകുമാരൻ നേരിട്ടെത്തിയാണ് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കത്ത് ഖത്തർ അമീറിന് നൽകിയത്.
Post Your Comments