തിരുവനന്തപുരം : കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതർ കുറച്ചു.ഇനി മുതൽ 1580 രൂപയാണ് വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആറിന് ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
Also Read : റെഡ് സീ ചലച്ചിത്രോത്സവം: അതിഥിയായി അക്ഷയ് കുമാർ
പുതിയ നിരക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ് പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു.
Post Your Comments