കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിപിഎം. സിബിഐ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുണ അറിയിച്ചു. പ്രതികള്‍ നിരപരാധികളാണെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചാണ് കേസില്‍ സിബിഐയുടെ അറസ്റ്റെന്ന് എംവി ബാലകൃഷ്ണന്‍ പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
Read Also : വീട്ടില്‍ പെണ്‍കുട്ടി മാത്രം: മീറ്റര്‍ റീഡിങ്ങിനായി എത്തിയ വൈദ്യുതി ജീവനക്കാരൻ 12-കാരിയെ പീഡിപ്പിച്ചു
കോണ്‍ഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്നും എം.വി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതികളാക്കിയാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ കാസര്‍കോട് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പുതിയതായി 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ 21ാം പ്രതിയാണ് കുഞ്ഞിരാമന്‍. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. ആകെ 24 പ്രതികളാണ് കേസിലുള്ളത്.
സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments