Latest NewsNewsIndia

സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണം: നാഗാലാന്റില്‍ പ്രതിഷേധം

ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് നാഗാലാന്റ് സന്ദര്‍ശിക്കും

മോണ്‍: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 15 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സൈന്യത്തിന്റെ പ്രത്യേക പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്റില്‍ ജനങ്ങളുടെ പ്രതിഷേധം. സൈന്യം തിരികെ പോകണമെന്നാവശ്യപ്പെട്ട് കൊഹിമയില്‍ സൈന്യത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് നാഗാലാന്റ് സന്ദര്‍ശിക്കും.

Read Also : കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്

സംസ്ഥാനത്ത് ഇന്നലെയുണ്ടായ പ്രതിഷേധത്തില്‍ രണ്ടു ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഗ്രാമീണര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിലെ 21 പാര സ്പെഷ്യല്‍ ഫോഴ്സിലെ സൈനികര്‍ക്കെതിരെ നാഗലാന്‍ഡ് പൊലീസ് കേസെടുത്തു. പ്രകോപനമില്ലാതെ സൈന്യം ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.

ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവച്ചത്. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളെയാണ് സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button